ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ അനുവദിക്കുന്നില്ല…പരാതിയുമായി ആദിവാസി ദമ്പതികൾ..
വനം വകുപ്പ് ഓഫീസിനു മുമ്പിൽ പ്രതിഷേധവുമായി ആദിവാസി ദമ്പതികൾ. വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ലെന്ന പരാതിയുമായാണ് ദമ്പതികൾ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം ചെയ്യുന്നത്. കണ്ണമ്പടി മുല്ലയൂരിലെ ദമ്പതികളാണ് പ്രതിഷേധിക്കുന്നത്. വലിയമുഴിക്കൽ രാജപ്പൻ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്.
ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിർമ്മിക്കാൻ കരാറും നൽകി. പക്ഷെ വനം വകുപ്പ് എൻ ഒ സി നൽകുന്നില്ലയെന്നതാണ് പരാതി. എൻ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കിലെന്ന് ദമ്പതികൾ അറിയിച്ചു. അതേസമയം മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് കൈവശരേഖ നൽകിയിട്ടുണ്ട് എന്നാണ് സംഭവത്തിൽ വനംവകുപ്പിന്റെ പ്രതികരണം.