പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്‌സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം.. ഹൈക്കോടതി…

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് ബോംബെ ഹൈക്കോടതി. 24 കാരനായ യുവാവ് കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ജി എ സനപിന്റെ നാഗ്പൂര്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭാര്യയായതിനാല്‍ തങ്ങളുടെ ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും സെഷന്‍സ് കോടതി 10 വര്‍ഷം ശിക്ഷിച്ചതിനെ ചോദ്യം ചെയ്തുമായിരുന്നു 24 കാരന്‍ ഹൈക്കോടതി സമീപിച്ചത്. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമായാണ് കണക്കാക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ലാണ് യുവതി പരാതി നല്‍കിയത് . വിസമ്മതിച്ചിട്ടും തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി.

Related Articles

Back to top button