ട്രംപിന്റെ സ്വപ്‌നം സഫലമാകുമോ?; സമാധാന നൊബേൽ പ്രഖ്യാപനം ഇന്ന്
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേൽ സമ്മാനം ലഭിക്കാൻ അർഹൻ താനാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുരസ്‌കാരം ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് പുരസ്‌കാര പ്രഖ്യാപനം. നൊബേൽ സമ്മാനത്തിന് ഇത്തവണ 338 നാമനിർദേശങ്ങളാണുള്ളതെന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചിട്ടുണ്ട്.