ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്

വോട്ട് എണ്ണിയപ്പോള്‍ ബിജെപിയ്ക്ക് 333 വോട്ട്, എല്‍ഡിഎഫിന് 330. ആറ് പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം എല്‍ഡിഎഫിനും ഒരു വോട്ട് അസാധു. മറ്റൊരു ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ഒരു വോട്ടിന് ജയം എല്‍ഡിഎഫിന്.പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സൂപ്പര്‍ഹിറ്റ് സിനിമാ കൈമാക്‌സുകളെ വെല്ലുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് മത്സരഫലം വന്നത്. ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടിലും, നിലവിലെ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് തമ്പിയും തമ്മിലായിരുന്നു പൂമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രധാന മത്സരം. പീയൂസ് തൊമ്മാനയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആകെ പോള്‍ ചെയ്ത 6 പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം ഇടത് സ്ഥാനാര്‍ഥി കെഎസ് തമ്പി നേടി. ഒരു വോട്ട് ബാലറ്റ് കവര്‍ സാങ്കേതിക കാരണം പറഞ്ഞ് അസാധുവാക്കി. മറ്റൊരു കവര്‍ തുറന്നപ്പോള്‍ അതിലെ ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ആകെ ‘ഒരു വോട്ടിന്’ ഇടത് സ്ഥാനാര്‍ത്ഥി, കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെഎസ് തമ്പി വിജയിച്ചു.



