മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട…നേതാക്കള്‍ക്കും ബാധകം…സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യര്‍. അതിനിടയില്‍ കയറി ആരും പ്രവചനം നടത്തേണ്ടതില്ല. ഇതു നേതാക്കള്‍ക്കും ബാധകമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Related Articles

Back to top button