‘ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും’…മുഖ്യമന്ത്രിയുടെ പരാമര്‍ശം…

പത്തനംതിട്ട: ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങള്‍ തന്നെ സ്ഥാനാർത്ഥിയാകും, ചിലപ്പോൾ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍,തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കിയില്ല. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും ഉപദേശം.

Related Articles

Back to top button