രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല. തല്ലിയാല്‍ തിരിച്ചടിക്കും….കെ സുധാകരന്‍…

ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ജനകീയ പ്രതിരോധ പരിപാടിയില്‍ പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല. തല്ലിയാല്‍ തിരിച്ചടിക്കും. തൊട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

‘അടിക്കേണ്ടിടത്ത് അടിക്കും. ഇടിക്കേണ്ട ഇടത്ത് ഇടിക്കും. കുത്തേണ്ടിടത്ത് കുത്തും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്’ കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ഹെഡ്‌ഗേവാര്‍ പേരിടല്‍ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ബിജെപിക്കെതിരെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button