‘വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം…പി വി അൻവർ…
ഷൗക്കത്തിന് വിജയാശംസകൾ, മുഖ്യമന്ത്രി പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് PV അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. UDF നെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചു.
പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ അവഹേളിക്കുകയാണ് UDF ചെയ്തത്. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പർ ആക്കണ്ടതായിരുന്നുവെന്നും അൻവർ പറഞ്ഞു.
സിപിഐഎം നേതാക്കൾ പറഞ്ഞത് സർക്കാരിൻറെ വിലയിരുത്തൽ എന്നാണ്. അതിൽനിന്ന് പുറകോട്ട് പോവുകയാണ് നേതാക്കൾ. പിണറായിസവും മരുമോനിസവും ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയി. ആർഎസ്എസുമായി ചേർന്ന് കലാപ ശ്രമം നടത്തി.വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തി.