ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ച സംഭവം…അപകട കാരണം…

ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്കിടയിൽ ഒരു കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. മറ്റ് കണ്ടെയ്നറുകളിലേക്ക് തീ പടർന്നിട്ടുമില്ല. 

ശക്തികുളങ്ങര പള്ളിയ്ക്ക് സമീപം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ തീരത്തേക്ക് മാറ്റിയ എട്ടെണ്ണത്തിൽ രണ്ട് എണ്ണം ന്യൂസ് പ്രിന്റ് റോളുകളും ആറ്  എണ്ണം കപ്പലിൽ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഇല്ല.  കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതർ കണ്ടെയ്നർ മുറിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്.

Related Articles

Back to top button