‘ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല…ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്രവര്‍ത്തനം തള്ളാതെ ഷാഫി പറമ്പില്‍ എംപി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി പറമ്പില്‍ പരിഹസിച്ചു. ആരു ഇന്റര്‍വ്യൂ ചെയ്താലും സര്‍ക്കാരിനെ രക്ഷിക്കാന്‍ ആകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
കലഗോലു പ്രത്യേകിച്ച് പരീക്ഷണം ഒന്നും ഇവിടെ നടത്തുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി എന്നു കാര്യങ്ങള്‍ ചെയ്യുക. ഇവിടുത്തെ ജനങ്ങളില്‍ നിന്ന് കിട്ടുന്ന പള്‍സും പാര്‍ട്ടി ജനങ്ങളോട് പറയാനുള്ള കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും പാര്‍ട്ടിയും യുഡിഎഫും ആലോചിച്ചിട്ട് തന്നെ തീരുമാനിക്കുക. അല്ലാതെ ഇതിനെല്ലാം മേലെ ഞങ്ങള്‍ ആരെയെങ്കിലും സ്ഥാപിച്ചിട്ട് അവരെന്താ പറയുന്നത് എന്ന് നോക്കിയിട്ടല്ല പ്രവര്‍ത്തനം നടത്തുന്നത്.
ഇവിടെ വേറൊരു സംവിധാനം പൂര്‍ണമായും പിആര്‍ മാത്രമായിട്ട് മാറുന്നത് നമ്മള് കാണുന്നില്ലേ? കിഫ്ബി പോലും ഒരു പിആര്‍ പ്രവര്‍ത്തനമായിട്ട് മാറുകയല്ലേ. പത്തോ നൂറോ കോടി രൂപ കിഫ്ബിയില്‍ നിന്ന് പരസ്യത്തിന് എടുത്തു കൊടുക്കുകയല്ലേ. ഒമ്പതര ശതമാനം പലിശക്കൊക്കെ പൈസ എടുത്തിട്ട് അതിന് പരസ്യത്തിന് ചിലവാക്കുക എന്ന് പറഞ്ഞാല്‍ – അദ്ദേഹം പറഞ്ഞു.



