അഭിഭാഷകർ ആരും ഹാജരായില്ല..ഹരികുമാർ 14 ദിവസത്തേക്ക് റിമാൻഡിൽ…
ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്യുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടെന്നാണ് ഹരികുമാർ മൊഴി നൽകിയത്. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.