15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്നുമുതല്‍ ഇന്ധനം നൽകില്ല….

പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ പെട്രോളില്ല.ദില്ലിയിൽ ഇന്ന് മുതൽ 15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകില്ല.മലനിരീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ നടപടി, ഈ വാഹനങ്ങൾക്ക് പെട്രോൾ നൽകരുതെന്ന് പമ്പുകൾക്ക് സെന്‍റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് നിർദേശം നല്‍കി.

ദില്ലി ന​ഗരത്തിൽ മാത്രമല്ല, രാജ്യ തലസ്ഥാന പരിധിയിൽ ( എൻസിആർ ) എല്ലാം നിയന്ത്രണം ബാധകം ആയിരിക്കും.ദില്ലിയിലെ 62 ലക്ഷം വാഹനങ്ങളെ നടപടി ബാധിക്കും.നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button