വന്നതുപോലങ്ങ് പോയാൽ മതി…ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകില്ലെന്ന് സർക്കാർ…
സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകിയിരുന്നു. മാസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്.