കോലി, രോഹിത് എന്നിവരുടെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ല… എന്നാൽ…നിലപാട് വ്യക്തമാക്കി ബിസിസിഐ ഉദ്യോഗസ്ഥന്‍…
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഏകദിന ക്രിക്കറ്റ് ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ടി20-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിച്ചത്. 2027 ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും ഇഷ്ടപ്പെടുന്നുണ്ട്. അതുവരെ തുടരണമെന്നാണ് ഇരുവരുടേയും ആഗ്രഹമെന്ന് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇരുവരേയും വരുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്നും ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഇരുവരുടേയും അവസാനത്തെ മത്സരങ്ങള്‍ ആയിരിക്കുമെന്നും സംസാരമുണ്ട്.