സ്വർണ്ണവില.. വിലയിടിവിൽ പ്രതീക്ഷയോടെ ഉപഭോക്താക്കൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച 120ല രൂപയും ശനിയാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,160 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും
ഈ മാസം 9 മുതൽ സ്വർണവില കുറയുന്നുണ്ട്. ഒരാഴ്ചകൊണ്ട് 1600 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9270 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7615 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5930 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.