വയനാട് ദുരന്തം.. കേരളത്തിന് തിരിച്ചടി.. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കില്ല…
മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ.പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്‌സഭയിൽ പരാമർശിച്ചില്ല. ദുരന്തനിവാരണ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടെ വയനാട് പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ബിൽ അവതരിപ്പിച്ച മന്ത്രി വയനാടിനായി ഒന്നും നൽകിയില്ല.വയനാടിനായി പരമാവധി ഇടപെടലുകൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും, എസ്‍ഡിആർഎഫിൽ നിന്നും എൻഡിആറ്‍എഫിൽ നിന്നും ദുരിതാശ്വാസ സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.