ആ​ഘോഷമില്ല ആരവങ്ങളില്ല.. പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താനാകാതെ കുട്ടികൾ..

പ്രവേശനോത്സവത്തിന്റെ ആദ്യ ദിനം തന്നെ ക്ലാസിലെത്താനാകാതെ കുട്ടികൾ. ക്യാമ്പുകൾ പ്രവർത്തിക്കുന്ന തലവടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, എഡിയുപി സ്കൂൾ, വെള്ളക്കെട്ട് മൂലം ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത തലവടി മോഡൽ യുപിഎസ് അടക്കമുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അധ്യയന വർഷത്തിലെ ആദ്യദിനം ക്ലാസിൽ എത്താൻ സാധിക്കാതിരുന്നത്. അതോടൊപ്പം തന്നെ അങ്കണവാടി പ്രവേശനോത്സവവും ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാലവർഷത്തെ തുടർന്ന് മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ക്യാമ്പുകൾ അടക്കാൻ കഴിയാത്ത് സാഹചര്യമാണുള്ളത്.

Related Articles

Back to top button