മലപ്പുറം ​ജില്ലയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചട്ടില്ല…ചെയ്തത് ഇതുമാത്രമെന്ന് കെ ടി ജലീൽ…

മലപ്പുറം ​ജില്ലയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കെ ടി ജലീൽ എംഎൽഎ. സമു​ദായത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അതത് സമുദായങ്ങളിലെ ആളുകൾ തന്നെ അത് എതിർത്ത് രം​ഗത്ത് എത്താറുണ്ട്. ചരിത്രം പരിശോധിച്ചാലും അത് മനസ്സിലാകും. അത്തരത്തിൽ മുസ്‌ലിം സമുദായത്തിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. ‘മലപ്പുറത്തിന്റെ അകവും പുറവും’ എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.

സമുദായത്തിലും ജില്ലയിലും തെറ്റുകൾ നടക്കുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയണമെന്നും അത് തിരുത്തുണമെന്നാണ് താൻ ഉദ്ധേശിച്ചതെന്നും കെ ടി ജലീൽ വ്യക്തമാക്കി. മുസ്‌ലിംലീഗ് ഇപ്പോൾ പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദങ്ങൾ പഴയ നിലപാടിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കെ ടി ജലീൽ കൂട്ടിച്ചേർ‌ത്തു.

Related Articles

Back to top button