ബിഹാറിൽ വോട്ടെണ്ണൽ.. നെഹ്റുവിന് ആദരവുമായി നീതിഷിന്‍റെ കുറിപ്പ്.. മുന്നണി വിടുമോ?….

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൗതുകമുണർത്തി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ എക്‌സ് പോസ്റ്റ്. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചാണ്‌ നിതീഷിന്റെ പോസ്റ്റ്.

നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള ബഹുമാനം സൂചിപ്പിച്ചുകൊണ്ടാണ് നിതീഷ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിക്കുന്നുവെന്നാണ് നിതീഷ് പറയുന്നത്.അതേസമയം കുറിപ്പിന് താഴെ നിതീഷ് മുന്നണി വിടുമോ എന്നടക്കമുള്ള ചോദ്യങ്ങളും സജീവമായി. ഇത് ആർജെഡി അധികാരത്തിൽ വരുമെന്നതിന്റെ സൂചനയാണെന്നാണ് ഒരാൾ കുറിച്ചത്. മഹാസഖ്യത്തിലേക്ക് തിരിച്ചുവരൂവെന്നാണ് മറ്റൊരു പ്രതികരണം

Related Articles

Back to top button