ട്യൂഷൻ ടീച്ചറുടെ ക്രൂര മർദ്ദനം..ഒമ്പത് വയസ്സുകാരി മസ്തിഷ്ക ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ….

ട്യൂഷൻ ടീച്ചറുടെ മർദനമേറ്റ ഒമ്പത് വയസ്സുകാരി മസ്തിഷ്ക ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ. 20 കാരിയായ സ്വകാര്യ ട്യൂഷൻ അധ്യാപിക രത്‌ന സിങ്ങാണ് ക്ലാസിൽ മോശമായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയെ തല്ലിയത്.മുംബൈയിലാണ് സംഭവം. ഇരയായ ദീപിക എന്ന വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായ മസ്തിഷ്ക ക്ഷതവും ശ്വാസനാളത്തിന് പരിക്കും ടെറ്റനസ് അണുബാധയും മൂലം മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കുട്ടി. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കമ്മൽ കവിളിൽ കുടുങ്ങിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസ് എടുത്തു

Related Articles

Back to top button