നീലേശ്വരം വെടിക്കെട്ട് അപകടം..ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ 95 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അഞ്ചുപേർ വെന്റിലേറ്ററിൽ തുടരുകയാണ്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചിരുന്നു

Related Articles

Back to top button