‘അൻവർ ഈസ് എഫെക്റ്റിംഗ്’.. കരുത്തുകാട്ടി പി വി അന്‍വര്‍.. ഇഞ്ചോടിഞ്ച് പോരാട്ടം…
കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 1000ത്തോളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് കിട്ടിയില്ല.സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ കരുത്ത് കാട്ടി.
വഴിക്കടവിലാണ് ആദ്യം വോട്ട് എണ്ണിയത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ചു. ആദ്യ അരമണിക്കൂറില്‍ 1500ലധികം വോട്ടുകളാണ് പി വി അന്‍വറിന് ലഭിച്ചത്. തുടക്കത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് 3614 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനായി 3195 വോട്ടുകളാണ് പെട്ടിയില്‍ വീണത്. എന്‍ഡിഎയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.