നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്… സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം…പ്രധാന പേരുകൾ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂ. ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ അദ്ദേഹത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം കാര്യമായി തന്നെ ശ്രമിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിവരം.അതേ സമയം ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചര്‍ച്ചകളിലുണ്ട്