നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്…വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായി. വരണാധികാരിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരാണ് കമ്മീഷനിങ് പ്രക്രിയ പൂർത്തീകരിച്ചത്. 263 പോളിംഗ് ബൂത്തുകളിലേക്ക് റിസേർവ് ഉൾപ്പെടെയുള്ള മെഷീനുകൾ ഉപ തെരഞ്ഞെടുപ്പിനായി സജ്ജമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം സ്ഥാനാത്ഥികളുടെ പ്രതിനിധികൾ തിരഞ്ഞടുത്ത 5% മെഷീനുകളിൽ 1000 മോക്ക് വോട്ടുകൾ രേഖപ്പെടുത്തുകയും ഈ വോട്ടുകൾ VVPATസ്ലിപ്പുമായി താരതമ്യം ചെയ്തു കൃത്യത ബോധ്യപ്പെടുത്തുകയും ചെയ്തു. മലപ്പുറം ജില്ലാ കളക്ടർ വി ആ വിനോദ് സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

Related Articles

Back to top button