അഭ്യൂഹങ്ങൾക്ക് വിരാമം.. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയായി..

അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കറ്റ് മോഹൻ ജോർജ്  സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ്‌ യുവജന വിഭാഗം മുൻ സംസ്ഥാന നേതാവായിരുന്നു മോഹൻ ജോർജ്. മലയോര കുടിയേറ്റ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വക്കറ്റ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്.

കേരള കോൺഗ്രസ് മാണി വിഭാഗത്തിലും പിന്നീട് കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗത്തിനൊപ്പവും ചേർന്ന് പ്രവർത്തിച്ചു. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്.

Related Articles

Back to top button