നിലമ്പൂരിന്റെ സ്വ ‘രാജ്’…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. ഇതോടുകൂടി നിലമ്പൂരിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സംസഥാനത്തെ ശ്രദ്ധേയമായ യുവ നേതാവും, നാട്ടുകാരനും സർവോപരി എൽഡിഫ് ഈ ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയയായ സ്വരാജിനെ നിയഗിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ നന്നായി അറിയുന്ന സ്വരാജ് കൂടി കളത്തിൽ ഇറങ്ങുമ്പോൾ നിലമ്പൂരിൽ പോരാട്ടം പൊടിപാറുമെന്നതിൽ സംശയമില്ല.
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്, മുൻമന്ത്രി കോൺഗ്രസിലെ കെ. ബാബുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കെ. ബാബുവിനോട്ട് തന്നെ പരാജയപ്പെട്ടിരുന്നു.
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും , സംസ്ഥാന സെക്രട്ടറിയും എന്ന നിലിയൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.
കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന്ന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എൻ.മുരളീധരൻ നായരാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.