നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗിലൂടെ..ഇല്ലെങ്കില്‍ 25 ശതമാനം അധികം…
മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെ. ഫാസ്ടാഗ് ഇല്ലെങ്കില്‍ ഫീസിന്റെ 25 ശതമാനം അധികമായി ഈടാക്കും.ഫീസ് പിരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച ടെന്‍ഡറില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. 24 മണിക്കൂറിനാണ് പാര്‍ക്കിങ് ഫീസ്. അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ ഗ്രേസ് പിരീഡ് നല്‍കിയശേഷമേ അടുത്ത ദിവസത്തെ ഫീസ് ഈടാക്കാന്‍ പാടുള്ളൂ.
തീർഥാടനകാലത്ത് നിലയ്ക്കലിൽ 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിങ് ഫീസ്. ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അതായത് 125 രൂപ.15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയാണ് ഫീസ്. അഞ്ചുമുതൽ 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപയും നാലു സീറ്റുവരെയുള്ള കാറിന് 30 രൂപയും ഓട്ടോറിക്ഷക്ക് 15 രൂപയുമാണ് ഫീസ്.