അറബി ക്ലാസിൻ്റെ മറവിൽ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്‌മെൻ്റ്.. നാലുപേർ പിടിയിൽ…
ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്മെൻ്റുമായി ബന്ധപ്പെട്ട് നാല് പേരെ എൻഐഎ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തു. അഹമ്മദ് അലി, ജവഹർ സാദിഖ് ,രാജാ അബ്ദുള്ള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. അറബിക് ക്ലാസിന്റെ മറവിൽ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്.
ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും കേസിൽ ആരോപിക്കുന്നു. 2022ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രത്യേകം രജിസ്റ്റർ ചെയ്ത കേസാണിത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.