പ്രേം നസീറിന്റെ ആദ്യ നായിക..നെയ്യാറ്റിൻകര കോമളം അന്തരിച്ചു…
നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസായിരുന്നു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പാറശ്ശാല സരസ്വതി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേംനസീർ ആദ്യമായി നായകനായി എത്തിയ ‘മരുമകൾ’ എന്ന സിനിമയിലെ നായികയായിരുന്നു.1955ൽ പുറത്ത് വന്ന ന്യൂസ്‌പേപ്പർ ബോയ് ആയിരുന്നു ശ്രദ്ധേയമായ ചിത്രം. വനമാലയാണ് ആദ്യ സിനിമ. 5 സിനിമകളിൽ ആകെ അഭിനയിച്ചത്. ആത്മശാന്തി, സന്ദേഹി താമസിച്ച മറ്റു ചിത്രങ്ങൾ.
വളരെ ശ്രദ്ധിക്കപ്പെട്ട നടിയായി ചുരുക്കം സിനിമകളിൽ നിന്ന് തന്നെ മാറിയിരുന്നെങ്കിലും സമൂഹത്തിൽ നിന്നും, സ്വന്തം ബന്ധുക്കളിൽ നിന്നും ഉണ്ടായ കടുത്ത എതിർപ്പുകളെ തുടർന്ന് തൻ്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തോട് കോമളത്തിന് വിടപറയേണ്ടി വന്നു.വളരെ വർഷങ്ങൾക്കുശേഷം വീണ്ടും അഭിനയം വന്നെങ്കിലും രണ്ടാം വരവിൽ കിട്ടിയ വേഷങ്ങൾ എല്ലാം പ്രധാനവേഷങ്ങളായിരുന്നു. ‘ആരാധന’, ‘ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ’, ‘പ്രിയം’ തുടങ്ങിയ ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.




