കണക്കിനെ പേടി, ഒന്നാം സ്ഥാനം പോകുമോ എന്ന സംശയം; പരീക്ഷയ്ക്ക് മുമ്പ് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥി

ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥി പരീക്ഷയുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് രാവിലെ 5.30 ന് സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് വേണ്ടവിധം തയ്യാറെടുക്കാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതായി സഹപാഠി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്



