ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചു…വിനോദയാത്ര സംഘത്തിലെ 13 പേർ…

സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒൻപത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് വെസ്റ്റ് ത്രിപുര എസ് പി കിരൺ കുമാർ വിശദമാക്കുന്നത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മണിക് സാഹ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സർക്കാർ വൈദ്യ സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിനോദയാത്രകൾ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ത്രിപുര മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഗർത്തല ഖൊവായി റോഡിലാണ് അപകടമുണ്ടായത്. അഗ്നിപടർന്ന ബസ് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്

Related Articles

Back to top button