പയ്യന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയുമായി വിമത വിഭാഗം; ടി ഐ മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്തും

പയ്യന്നൂരിൽ സിപിഎം വിമത വിഭാഗം മത്സരത്തിന് ഒരുങ്ങുന്നു. ടി ഐ മധുസൂദനനെതിരെ വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തും. വി കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭ കൗൺസിലർ സി വൈശാഖോ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ടി ഐ മധുസൂദനൻ വീണ്ടും മത്സരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.

Back to top button