തർക്കമാരംഭിച്ചത് സമയത്തെ ചൊല്ലി, കയ്യാങ്കളി കലാശിച്ചത് കൂട്ടത്തല്ലിൽ..ബസ് ജീവനക്കാർ തമ്മിൽ സംഘർഷം..
മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തർക്കം ആരംഭിച്ചത്. തർക്കം പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയും തുടർന്ന് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടു ബസ്സുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഒറ്റപ്പാലം പാലപ്പുറത്ത് ഇത്തരത്തിൽ സമയത്തെ ചൊല്ലിയുള്ള ജീവനക്കാരുടെ തർക്കത്തിനിടെ ബസ് കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. നടുവതുപാറ സ്വദേശി ജയേഷ് ആണ് മരിച്ചത്. ഒറ്റപ്പാലം ചിനക്കത്തൂർ കാവ് ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്