കൊച്ചിയിലെ റേഞ്ച് റോവർ അപകടം: വാഹനം ഇറക്കുന്നതിനിടെ റോഷനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ…
കൊച്ചിയിൽ റേഞ്ച് റോവർ ലോറിയിൽ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തുടർന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വാഹനമിടിച്ച് പരിക്കേറ്റയാൾ റോഡിൽ നിന്ന് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ ഷോറൂമിൽ അപകടമുണ്ടായത്.