സംസ്ഥാനത്ത് വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പ്…. വഞ്ചിതരാകാതിരിക്കാൻ ഇതേയുള്ളൂ മാർ​ഗം….

ഫോൺ വിളികൾക്കപ്പുറം ഏറ്റുമധികം ആളുകൾ പരസ്പരം സംവദിക്കുന്ന ഒരു മാധ്യമമമാണ് വാട്സ്ആപ്പ്. ഇത് മുതലെടുത്ത് തട്ടിപ്പികൾ നടത്തുന്ന നിരവധി മാഫിയകൾ ഇപ്പോൾ വ്യാപകമാവുകയാണ്. വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വ്യക്തികളിൽ നിന്നും പണം തട്ടിയെടുക്കുന്ന ഡിജിറ്റൽ തട്ടിപ്പ് മാഫിയ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമുള്ളവരെ വരെ തട്ടിപ്പിനിരയാക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ഉപഭോക്താക്കൾക്ക് പരിചയമുള്ള നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുന്നു. രാജ്യം ആകെ വ്യാപിക്കുന്ന വാട്ട്സ്ആപ്പ് ഹാക്കിങ് തട്ടിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരകളായിട്ടുണ്ടെന്ന് പുറത്തു വരുന്ന റിപോർട്ടുകൾ പറയുന്നു.

വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് സംശയം നമ്മൾക്കിടയിലുണ്ട് എന്നാൽ. ഒടിപി നമ്പർ കൈമാറുന്നതോടെ വാട്ടസ്ആപ്പിന്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാർക്ക് സ്വന്തമാകും. ഒരു ആറക്ക ഒടിപി നമ്പർ എസ്എംഎസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളിൽ നിന്നാകും ഇത്തരത്തിൽ മെസ്സേജ് വരുന്നത്. ഒടിപി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

ഹാക്ക് ചെയ്ത വാട്സ്ആപ്പിന്റെ നിയന്ത്രണം തിരിച്ചുകിട്ടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടീവ് ആക്കുക, എത്ര പരിചയമുള്ള, അടുപ്പമുള്ള ആളുകളാണെങ്കിൽ പോലും ഒടിപി നമ്പർ ചോദിച്ചാൽ നൽകാതിരിക്കുക എന്നിവയാണ് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ.

Related Articles

Back to top button