ആലപ്പുഴയിൽ ട്രാവലർ റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞു….
ആലപ്പുഴ: ഇന്ന് വൈകിട്ട് ഏകദേശം ആറരയോടെ നീരേറ്റുപുറം കാർ സ്റ്റാൻഡിന് സമീപം ഒരു ട്രാവലർ നിയന്ത്രണം തെറ്റി താഴെയുള്ള മുട്ടാർ റോഡിലേക്ക് മറിഞ്ഞു. വാഹനം പിന്നോട്ടെടുത്ത് തിരിക്കുന്നതിനിടെയാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതും, ട്രാവലറിന്റെ പിൻഭാഗം താഴ്ചയിലേക്ക് ഇടിച്ച് വീണതും.
ട്രാവലർ മറിഞ്ഞതിനെ തുടർന്ന് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി സ്കൂട്ടറുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, അപകടത്തിന്റെ തീവ്രത പരിഗണിക്കുമ്പോൾ അത്ഭുതമെന്ന് പറയട്ടെ, വാഹനമോടിച്ചിരുന്ന ഡ്രൈവർക്ക് കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാൻ സാധിച്ചു. ട്രാവലർ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.