കായ്ച്ച ‘ചക്ക’ മൂടിയവർ ‘കൈപ്പത്തി’ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ടി.പി. സെൻകുമാർ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പ്ലാവിലെ ചക്ക വരെ മറച്ചുപിടിക്കുന്ന അധികൃതരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാർ. എൻഡിഎയുടെ ചിഹ്നമായതിനാലാണ് ബൂത്തുകൾക്ക് സമീപമുള്ള പ്ലാവിലെ ചക്കകൾ തുണി ഉപയോഗിച്ച് മറച്ചത്. എന്നാൽ ഇതിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ചാണ് സെൻകുമാർ രംഗത്തെത്തിയത്.

ഒരു പോളിംഗ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ യാതൊരുവിധ അടയാളങ്ങളും കാണരുത് എന്ന് പറഞ്ഞാണ് ചക്ക വരെ മറച്ചു പിടിച്ചതെന്ന് സെൻകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ചക്ക മറച്ചു വെങ്കിൽ പോളിംഗ് ബൂത്തിലും എല്ലായിടത്തും കാണാൻ കഴിയുന്ന ‘കൈപ്പത്തി’ എന്തുചെയ്യുമെന്നും കൈപ്പത്തി എന്ന ചിഹ്നം കോൺഗ്രസ്സിന് കൊടുത്തത് വളരെ തെറ്റാണെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്ക വരെ മായ്ക്കുന്നു. അതായത് ഒരു പോളിംഗ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ യാതൊരുവിധ അടയാളങ്ങളും കാണരുത് എന്ന് പറഞ്ഞാണ് ചക്ക വരെ മറച്ചു പിടിച്ചത്.
അങ്ങനെയാണെങ്കിൽ “കൈപ്പത്തി ” എന്ത് ചെയ്യും ? ഇത് ഞാൻ നേരത്തേ പറഞ്ഞതാണ്. കൈപ്പത്തി എന്ന ചിഹ്നം കോൺഗ്രസ്സിന് കൊടുത്തത് വളരെ തെറ്റാണ്.

പോളിംഗ് ബൂത്തിലും എല്ലായിടത്തും കൈപ്പത്തി കാണിക്കാൻ പറ്റും. അതാരാണ് മൂടുന്നത് ? ഇത് ഇരട്ടത്താപ്പല്ലേ ? ഇലക്ഷൻ കമ്മീഷന്റെ ആയാലും മറ്റാരുടെ ആയാലും അങ്ങനെയാണെങ്കിൽ കൈപ്പത്തി ചിഹ്നമായി അനുവദിക്കുന്നതിൽ എന്ത് നിയമസാധുതയാണ് ഉള്ളത് ?
കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്ക്കാം എങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ? അതല്ലേ അതിലെ നിയമപരമായ ഔചിത്യം ? അതോ കൈപ്പത്തി ഒരാളുടെ ശരീരത്തിൽ ഉള്ളതുകൊണ്ട് തന്നെ ആ ചിഹ്നം ഒരു ഇലക്ഷൻ ചിഹ്നമായി കൊടുക്കാതിരിക്കലല്ലേ ശരിയായ നടപടി ? കാരണം കൈവീശി കാണിക്കുന്നുന്നത് നിർത്താൻ കൈപ്പത്തി ചിഹ്നത്തിന് പകരം മറ്റൊരു ചിഹ്നം കോൺഗ്രസ്സിന് നൽകുന്നതല്ല ശരിയായ നടപടി ?

Related Articles

Back to top button