വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റാനാവില്ല; എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുയുടെ ആവശ്യം തള്ളി ഭരണാധികാരി

തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ അപേക്ഷ ഭരണാധികാരി നിരസിച്ചു. വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും രേഖപ്പെടുത്തിയിട്ടുള്ള ‘പി.വി. അഞ്ജലി’ എന്ന പേരിൽ മാറ്റം വരുത്തണമെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ആവശ്യം. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും പഴയ പേര് തന്നെ തുടരും.
തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ അപേക്ഷ വരണാധികാരി നിരസിച്ചു. വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും രേഖപ്പെടുത്തിയിട്ടുള്ള ‘പി.വി. അഞ്ജലി’ എന്ന പേരിൽ മാറ്റം വരുത്തണമെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ആവശ്യം. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും പഴയ പേര് തന്നെ തുടരും.
സിനിമയിലും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും വോട്ടർമാർക്ക് സുപരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. ഔദ്യോഗിക രേഖകളിലെ പേരായ ‘അഞ്ജലി പി.വി.’ എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അവർ അധികൃതരെ സമീപിച്ചത്.
ഈ വിഷയത്തിൽ നേരത്തെ അഞ്ജലി നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്ഥാനാർഥിയുടെ ഭാഗം കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാൻ വരണാധികാരിയോട് കോടതി നിർദേശിച്ചതിനെത്തുടർന്നാണ് ഇന്ന് വിശദമായ പരിശോധന നടന്നത്.
എന്നാൽ, നാമനിർദേശ പത്രിക സമർപ്പിച്ച സമയത്ത് ഈ പേര് മാറ്റം ആവശ്യപ്പെടാത്തതും ഇപ്പോൾ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതും അപേക്ഷ തള്ളാനുള്ള കാരണമായി വരണാധികാരി ചൂണ്ടിക്കാട്ടി. ഹോം വോട്ടിങ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമീകരണങ്ങൾ നേരത്തെതന്നെ പൂർത്തിയായ സാഹചര്യത്തിൽ ഇനി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്.



