മതാചാരങ്ങളിലെ ‘അന്ധവിശ്വാസം’ തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കും; ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിലാണെന്ന് കേന്ദ്രം

മതാചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോൾ, ജഡ്ജിമാരുടെ വൈദഗ്ധ്യം നിയമത്തിലാണെന്നും മതത്തിലല്ലെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി. ശബരിമല വിധിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുൻപാകെയാണ് സുപ്രധാനമായ ഈ വാദപ്രതിവാദങ്ങൾ നടന്നത്. ഒരു ആചാരം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. എന്നാൽ, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതികളല്ല, മറിച്ച് ജനപ്രതിനിധി സഭകളാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.



