തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഡ്രൈവർക്കും മർദ്ദനം

നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കന്യാകുളങ്ങര ജങ്ഷനിൽ വെച്ച് ഏറ്റുമുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊതുജനങ്ങളെ സാക്ഷിയാക്കി വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് അക്രമം നടത്തിയത്.
സംഘർഷം തടയാൻ ഇടപെട്ട പ്രദേശത്തെ ഓട്ടോ ഡ്രൈവർക്കും വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു. പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ, പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഘർഷത്തിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.



