നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി

നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് പറമ്പിലെ കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം. വട്ടോളി ഹൈടെക് പബ്ലിക് സ്കൂളിലെ ബസാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളെ വീടുകളിൽ എത്തിച്ച ശേഷം മടങ്ങി വരുന്നതിനിടെയാണ്
നിയന്ത്രണംവിട്ടതിനെ തുടർന്ന് അസ്കറിന്റെ പറമ്പിനോട് ചേർന്ന മതിൽ തകർത്താണ് ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറിയത്. പകുതിയിലധികം വെള്ളമുണ്ടായിരുന്ന കിണറിന്റെ ആൾമറയിൽ തട്ടി നിൽക്കുന്ന നിലയിലായിരുന്നു വാഹനം. ഈ സമയം ഡ്രൈവർ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


