ട്വന്റി ട്വന്റി റൺവേട്ടക്കാരൻ സഞ്ജു സാംസൺ തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ ആവേശപ്പൂരം

ടി20 ലോകകപ്പ് കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസൺ സ്വന്തം മണ്ണിൽ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിനെ വരവേൽക്കാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർ ചേർന്ന് താരത്തെ ഔദ്യോഗികമായി സ്വീകരിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സഞ്ജുവിന് വിപുലമായ സ്വീകരണ പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിങ്ങളുടെയെല്ലാം പ്രാർത്ഥനകൊണ്ടാണ് ഇത്തരത്തിൽ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാൻ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയിൽ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് റൺവേട്ടയിൽ വെറും അഞ്ച് മത്സരങ്ങൾ കളിച്ചാണ് 321 റൺസുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അഭിഷേക് ശർമ അസുഖബാധിതനായപ്പോൾ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമി സാധ്യതകൾ തുലാസിലായതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തയാറായത്. സിംബാബ്വെക്കിതെരായ മത്സരത്തിൽ 15 പന്തിൽ 24 റൺസെടുത്ത് ടീമിന് നല്ല തുടക്കമിട്ട സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന് ടീമിന് സെമിയിലെത്തിച്ചു.

സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസെടുത്ത് ഒരിക്കൽ കൂടി ടോപ് സ്‌കോററായ സഞ്ജു ഫൈനലിൽ 44 പന്തിൽ 89 റൺസെടുത്ത് തുടർച്ചയായ മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളോടെ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button