എന്റെ പൊട്ടമലയാളത്തിൽ നേരിടാം, ധൈര്യമുണ്ടെങ്കിൽ വരൂ’; മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായ ഒരു സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനാവശ്യമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന പഴയ രാഷ്ട്രീയ ശൈലി ഇനി നടപ്പില്ലെന്നും, ആർജ്ജവമുണ്ടെങ്കിൽ മുഖ്യമന്ത്രി തന്നോടൊപ്പം ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ മുഖമുദ്ര ഇരട്ടത്താപ്പാണെന്നും അവരുടെ പ്രത്യയശാസ്ത്രം തന്നെ അതാണെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറയാൻ ബിജെപിക്ക് മടിയില്ല. തന്റെ മലയാളം അത്ര മികച്ചതല്ലായിരിക്കാം, എന്നാൽ ആ “പൊട്ടമലയാളത്തിൽ” തന്നെ സംവദിക്കാൻ താൻ തയ്യാറാണെന്നും തന്റെ വാക്കുകൾക്കൊപ്പം സത്യവും കൃത്യമായ വസ്തുതകളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ബജറ്റിൽ വരാതെതന്നെ കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ എത്രയെണ്ണം ലഭിച്ചുവെന്നും എത്ര റെയിൽവേ സ്റ്റേഷനുകൾ ആധുനിക വത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റിൽ 37,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് ഗ്രാൻ്റായി കൊടുത്തത് . കഴിഞ്ഞ തവണ 20,000 കോടി രൂപ കൊടുത്തു. ഇതൊന്നും ആരും ചർച്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎകാർ കരുത്തരാണെന്നാണെല്ലോ കേൾവി. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം കേരളത്തിന് എന്ത് നൽകിയില്ല എന്നതിൽ സംവാദത്തിന് വരണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ അവരുടെ അവകാശവാദങ്ങൾ താൻ പൊളിക്കുമെന്നും അതുകൊണ്ട് അവർ സംവാദത്തിന് വരില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Back to top button