ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തൽ….ബിക്കാറാം ബിഷ്ണോയി കര്‍ണാടകയിൽ അറസ്റ്റിൽ….
ബെംഗ്ളൂരു: ബോളീവുഡ് താരം സൽമാൻ ഖാനെ ഫോണിലൂടെ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി കർണാടകയിൽ പിടിയിൽ. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വന്ന രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയിയെ ആണ് അറസ്റ്റ് ചെയ്തത്.
സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മഹാരാഷ്ട്ര പോലീസിന് കൈമാറി.