രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും സഭയിലേക്ക്…എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു….

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഈ സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നതിനാൽ ചാണ്ടി ഉമ്മനു സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചു. എന്നാൽ രണ്ടിടത്തും പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ വലിയ പങ്കാളിത്തത്തിനു തടസ്സമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ നിയമസഭാ മന്ദിരത്തിലെ ഹാളിൽ നടക്കുന്നതിനാൽ കുറെക്കൂടി ആളുകൾക്കു സാക്ഷ്യം വഹിക്കാനാകും. ഇരു മുന്നണിയിൽനിന്നായതിനാൽ രണ്ടിടത്തുനിന്നുമുള്ള നേതാക്കളും പ്രവർത്തകരുമെത്തും.

സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലിനു സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നു 10നു പാളയം രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകും. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയെ സന്ദർശിച്ച്, കെപിസിസി ഓഫിസിലുമെത്തിയശേഷമാകും നിയമസഭയിലെത്തുക. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്വന്തം നാടായ അടൂരിലെത്തുന്ന രാഹുലിന് അവിടെയും സ്വീകരണമൊരുക്കിയിട്ടുണ്ട്. രാവിലെ എകെജി സെന്ററിൽ എത്തിയശേഷമാകും യു.ആർ.പ്രദീപ് നിയമസഭയിലെത്തുക.

Related Articles

Back to top button