അവകാശലംഘന നോട്ടീസിനെ ഭയക്കുന്നില്ല; സത്യം വിളിച്ചുപറയുന്നത് തുടരും

തന്നെ അയോഗ്യനാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ ശക്തമായ ഭാഷയിൽ വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേസുകൾ എടുത്തോ അവകാശലംഘന നോട്ടീസ് നൽകിയോ തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും അത്തരം നടപടികൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ കാർഷിക മേഖലയെ നരേന്ദ്ര മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വിറ്റുവെന്ന സത്യം തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ബജറ്റ് ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെയും, മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചതിന്റെയും പേരിലാണ് ബിജെപി എംപി നിഷികാന്ത് ദുബെ രാഹുലിനെതിരെ നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ആജീവനാന്തം വിലക്കണമെന്നുമാണ് നിഷികാന്ത് ദുബെയുടെ ആവശ്യം.

നോട്ടീസുകളെയും കേസുകളെയും താൻ ഭയപ്പെടുന്നില്ല. ജനങ്ങൾക്ക് വേണ്ടി സത്യം വിളിച്ചുപറയുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Related Articles

Back to top button