പരീക്ഷാ സമ്മർദ്ദം; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം വെമ്പായത്ത് പരീക്ഷാ പേടിയെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവിതം അവസാനിപ്പിച്ചു. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കാവ്യാഞ്ജലിയാണ് മരിച്ചത്.

ഇന്ന് നടക്കാനിരുന്ന ഫിസിക്സ് പരീക്ഷയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പുലർച്ചെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ബിജു-പ്രിയ ദമ്പതികളുടെ ഇരട്ട മക്കളിൽ ഒരാളാണ് കാവ്യാഞ്ജലി.

Related Articles

Back to top button