മെട്രോ നിർമ്മാണത്തിനിടെ ജലവിതരണ പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ

നഗരത്തിൽ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡിൽ വെള്ളം കുത്തിയൊലിച്ച് ഗതാഗത തടസ്സമുണ്ടായി.ഇന്നലെ രാത്രിയാണ് സംഭവം. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു.

ഈ രാത്രിയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി. പൈപ്പ് പൊട്ടിയതിനെ തുടർന്ന് പ്രദേശവാസികൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. കുടിവെള്ളം മുടങ്ങിയ വീടുകളിൽ ജലമെത്തിക്കാനുള്ള ഉത്തരവാദിത്തം കെഎംആർഎല്ലിനാണെന്നും എന്നാൽ ഈ വിഷയത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി. പ്രദേശത്തെ ജനങ്ങൾക്ക് കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ വെള്ളമില്ലാത്ത അവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button