കൊട്ടിക്കലാശം അവസാനിച്ചു.. നാളെ നിശബ്ദ പ്രചാരണം…

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണം ആയിരിക്കും. മറ്റന്നാൾ പാലക്കാട്ടെ വോട്ടർമാർ തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്.

വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയത്.

Related Articles

Back to top button