കേരളത്തിലെ ദേശീയപാതകൾക്ക് സുരക്ഷാ ഓഡിറ്റ്; മുഴുവൻ റീച്ചുകളിലും പരിശോധന നടത്തുമെന്ന് ദേശീയപാത അതോറിറ്റി

സംസ്ഥാനത്തെ ദേശീയപാതകളിൽ അടുത്തിടെയുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിൽ സമഗ്ര സുരക്ഷാ പരിശോധനയുമായി ദേശീയപാത അതോറിറ്റി (NHAI). കേരളത്തിലെ മുഴുവൻ ദേശീയപാത റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്താനാണ് അതോറിറ്റിയുടെ തീരുമാനം.
പാത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 378 സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുക. ഇതിന്റെ ആദ്യഘട്ടമായി 100 ഇടങ്ങളിലെ പരിശോധനയ്ക്കായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊല്ലത്തെ കൊട്ടിയത്ത് ദേശീയപാത തകരാൻ കാരണം മണ്ണിന്റെ ബലക്കുറവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് NHAI-യുടെ ഈ നടപടി.




